Monday, June 11, 2007

വാര്‍ദ്ധക്യം...

ഏകാന്തതയുടെ തീ തിന്നുന്ന ഈ അമ്മയുടെ അരികിലേക്ക് എന്റെ ക്യാമറ കണ്ണെത്തുമ്പോള്‍ എനിക്ക് വല്ലാത്ത ജിജ്ഞാസയായിരുന്നു, എന്തായിരിക്കും അടുത്തനിമിഷം, പ്രതീക്ഷിച്ചപോലെ കൈയ്യില്‍ കിട്ടിയ ഏതോഒരു പാത്രം കൊണ്ടെന്നെ എറിഞോടിക്കാന്‍ ശ്രമിക്കുന്നു....
ഒന്നോ രണ്ടോ സ്നാപ്പ്, കൂടുതലെടുക്കാന്‍ സമ്മതിക്കാതെ എന്റെ വിറയാര്‍ന്ന കൈ ക്യാമറയെ ഇളക്കിക്കൊണ്ടിരുന്നു.
മക്കളോ കുടുംബങ്ങളോ തിരിഞു നോക്കാനില്ലാതെ വല്ലവരുടെയും കാരുണ്യവും കാത്ത് ഏകാന്തതയോടും,വാര്‍ദ്ധക്ക്യത്തോടും മല്ലടിച്ച് ഓലമേഞ ആ ചെറിയ വീടിന്റെ ഇരുട്ടറയില്‍ അവര്‍ ഏകയായീ ....
മലപ്പുറം കോട്ടയ്ക്കലില്‍ നിന്നുമെടുത്ത ചിത്രം....

12 comments:

നിലാവ്.... said...

ഏകാന്തത അനുഭവിക്കുന്ന അമ്മമാര്‍ക്കു വേണ്ടി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.....

ashraf thoonery said...

very good,
a photography flame is there
follow the flame without off

ashraf thoonery
bureau in charge

varthamanam
doha-edition

...പാപ്പരാസി... said...

നിറങ്ങളെ,
നിന്റെ പതിവു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഈ ഫ്രെയിം നന്നായിരിക്കുന്നു.വാര്‍ദ്ധക്യത്തിന്റെ വേദനയുടെ ഒരു പോസ്റ്റ്‌ പണ്ട്‌ ഞാനും പോസ്റ്റിയിരുന്നു ഇവിടെ...http://jaalagam.blogspot.com/2007/05/blog-post_16.html
ഒന്ന് പറയട്ടെ,ഇത്തരം ആള്‍ക്കാര്‍ക്കുനേരെ പുറംതിരിയാതിരിക്കുക,കാരണം ഒരോ നിമിഷവും കഴിയുംതോറും നാം ഇവരുടെ കൂട്ടത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌.
ഇനിയും ഇങ്ങനയുള്ള ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.

നിലാവ്.... said...

Thanx dear Papparasee....
ഉപദേഷങ്ങളും,നിര്‍ദ്ദേഷങ്ങളും നല്‍കി....നന്‍മ മാത്രമാഗ്രഹിക്കുന്ന ന്റെ comment-ന്‍മാര്‍ക്കും expecially പാപ്പരാസിക്കും ഒരായിരം “ഡാങ്ക്സ്”

...പാപ്പരാസി... said...

അത്രക്കൊന്നും വേണ്ടാ,കാണുന്നത്‌ പറയുന്നു അത്രമാത്രം.ഇതും ഒരു തെറ്റ്‌ തിരുത്തലിനുവേണ്ടിയാണ്‌ നേരത്തെ പറയാന്‍ മറന്നുപോയി.1.വാര്‍ദ്ധക്യം മതി "ക്ക്യം" വേണ്ട.ഉപദേശത്തിനും നിര്‍ദേശത്തിനും ഈ "ഷ" അല്ല ഈ "ശ" യാണ്‌...എന്നു സ്വന്തം "ഷാ" ജഹാന്‍

നിലാവ്.... said...

വീണ്ടും താങ്ക്സ്

മുഹമ്മദ് തുണ്ടി said...

ബാബു,
താങ്കളുടെ ഫോട്ടോ ആല്‍ബത്തില്‍ ഞാനീ ചിത്രം ശ്രദ്ധിച്ചിരുന്നു.
ചിത്രത്തിനു പിന്നിലെ ചിത്രമറിയാന്‍ എനിക്ക് താല്‍പര്യം തോന്നിയിരുന്നു....
ബാബു....പഴുത്ത പച്ചിലയോട് പറയുന്നുണ്ട്...."ഇന്നു ഞാന്‍ നാളെ നീ......"
വാര്‍ദ്ധക്യത്തെ അവഗണിക്കുന്ന കാരിയര്‍ സ്വപ്നങ്ങള്‍ക്ക് പുറകെയും പണത്തിനു പിന്നാലെയുയുമോടുന്ന നമ്മുടെ തലമുറ നമ്മളെ നമ്മളാക്കിയവരോട് ചെയ്യുന്ന പാതകം...
കാലം പുറം തിരിഞ്ഞ് നടക്കാന്റില്ലല്ലോ....കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ വാര്‍ദ്ധക്യത്തിന് അര്‍ഹമായ സ്ഥാനം ലഭിച്ചിരുന്നുവെന്ന് തോന്നുന്നു...

sreeni sreedharan said...

എനിക്കീ ഫോട്ടോയോട് തീരെ താല്പര്യം തോന്നുന്നില്ല
:(
അവര്‍ക്ക് തീരെ താല്പര്യമില്ലാരുന്നു ഫോട്ടോ എടുക്കുന്നതിന്, അതു കൊണ്ടാവും.
ഈ പോസ്റ്റുകൊണ്ട് എന്തെങ്കിലും ഗുണം അവര്‍ക്കുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു

നിലാവ്.... said...

Dear pachaalam,
ഞാനീ പോസ്റ്റലൂടെ ഇത്തരത്തിലുള്ള ഒരു വാര്‍ത്തയെ (ഏകാന്തത)എല്ലാവരിലേക്കും എത്തിക്കുക എന്നു മാത്രമാണ് ഉദ്ദേശിച്ചത്....അതിലുപരി മറ്റൊരര്‍ത്ഥവും ഇതിനില്ല.... കമ്മന്റ്സിനു നന്ദി...

Unknown said...

babu its really excellent,i like it sathyam

MumLee said...

I was paused at this snap shot, not by thinking about the photo graphical touch(it is good still), but to know that the snap has been captured from my home land.

If u don mind plz post this ummas adress or other details..

All the clicks are good.

Keep posting