ഏകാന്തതയുടെ തീ തിന്നുന്ന ഈ അമ്മയുടെ അരികിലേക്ക് എന്റെ ക്യാമറ കണ്ണെത്തുമ്പോള്‍ എനിക്ക് വല്ലാത്ത ജിജ്ഞാസയായിരുന്നു, എന്തായിരിക്കും അടുത്തനിമിഷം, പ്രതീക്ഷിച്ചപോലെ കൈയ്യില്‍ കിട്ടിയ ഏതോഒരു പാത്രം കൊണ്ടെന്നെ എറിഞോടിക്കാന് ശ്രമിക്കുന്നു....ഒന്നോ രണ്ടോ സ്നാപ്പ്, കൂടുതലെടുക്കാന്‍ സമ്മതിക്കാതെ എന്റെ വിറയാര്‍ന്ന കൈ ക്യാമറയെ ഇളക്കിക്കൊണ്ടിരുന്നു.
മക്കളോ കുടുംബങ്ങളോ തിരിഞു നോക്കാനില്ലാതെ വല്ലവരുടെയും കാരുണ്യവും കാത്ത് ഏകാന്തതയോടും,വാര്ദ്ധക്ക്യത്തോടും മല്ലടിച്ച് ഓലമേഞ ആ ചെറിയ വീടിന്റെ ഇരുട്ടറയില്‍ അവര്‍ ഏകയായീ ....
മലപ്പുറം കോട്ടയ്ക്കലില്‍ നിന്നുമെടുത്ത ചിത്രം....
