Wednesday, January 9, 2008

ഇനി പക്ഷിപറത്തല്‍ കൂടെ.....


ഖത്തരി യുവാവ് തന്റെ ഫാല്‍ക്കനുമൊത്ത്....

Monday, October 22, 2007

തനിയെ…..


മരുഭൂമിയുടെ അനന്തതയില്‍
വസന്തവും ഗ്രീഷ്മവും എപ്പോഴോ കടന്നുപോയി
ഓടിതളര്‍ന്ന് ഈ പാതയോരത്ത്.......
ഇടയില്‍ മരുപ്പച്ചകള്‍ പോലും
ഒരുഏകമാന ചിത്രത്തിന്റെ നിഴലുകള്‍ മാത്രം
ഇനിയും അകലെയല്ലീ...... വിശ്രമം...

Monday, June 11, 2007

വാര്‍ദ്ധക്യം...

ഏകാന്തതയുടെ തീ തിന്നുന്ന ഈ അമ്മയുടെ അരികിലേക്ക് എന്റെ ക്യാമറ കണ്ണെത്തുമ്പോള്‍ എനിക്ക് വല്ലാത്ത ജിജ്ഞാസയായിരുന്നു, എന്തായിരിക്കും അടുത്തനിമിഷം, പ്രതീക്ഷിച്ചപോലെ കൈയ്യില്‍ കിട്ടിയ ഏതോഒരു പാത്രം കൊണ്ടെന്നെ എറിഞോടിക്കാന്‍ ശ്രമിക്കുന്നു....
ഒന്നോ രണ്ടോ സ്നാപ്പ്, കൂടുതലെടുക്കാന്‍ സമ്മതിക്കാതെ എന്റെ വിറയാര്‍ന്ന കൈ ക്യാമറയെ ഇളക്കിക്കൊണ്ടിരുന്നു.
മക്കളോ കുടുംബങ്ങളോ തിരിഞു നോക്കാനില്ലാതെ വല്ലവരുടെയും കാരുണ്യവും കാത്ത് ഏകാന്തതയോടും,വാര്‍ദ്ധക്ക്യത്തോടും മല്ലടിച്ച് ഓലമേഞ ആ ചെറിയ വീടിന്റെ ഇരുട്ടറയില്‍ അവര്‍ ഏകയായീ ....
മലപ്പുറം കോട്ടയ്ക്കലില്‍ നിന്നുമെടുത്ത ചിത്രം....

Tuesday, April 10, 2007

STARTER......







This picture taken on the eve of
H.H.Shiekh Hamad bin khalifa Al thani (The Emir of
the state of Qatar) Trophies and Sword day,taken from the starting point.......